Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോക വയോജന ചൂഷണ ദിനം സ്മൃതിരഥം ആഘോഷിച്ചു.
17/06/2016
വൈക്കം നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ജനമൈത്രി പോലീസും സംയുക്തമായി സംഘടിപ്പിച്ച ലോക വയോജന ചൂഷണ ദിനാചരണം നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം : നഗരസഭയും കേരള സാമൂഹ്യ സുരക്ഷാ മിഷനും ജനമൈത്രി പോലീസും സംയുക്തമായി ലോക വയോജന ചൂഷണ ദിനം സ്മൃതിരഥം ആഘോഷിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ആഘോഷപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പോലീസ് സ്റ്റേഷനിലെ ജനമൈത്രി കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആര്‍.സന്തോഷ് അധ്യക്ഷത വഹിച്ചു. വയോമിത്രം ഗുണഭോക്താക്കള്‍ക്കുള്ള മൊബൈല്‍ ക്ലിനിക്ക് വൈക്കം ഡി.വൈ.എസ്.പി എന്‍.സി രാജ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍മാരായ പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്‍, പ്രതിപക്ഷനേതാവ് അഡ്വ. വി.വി സത്യന്‍, നഗരസഭ സെക്രട്ടറി എസ്.ബിജു, വൈക്കം സി.ഐ എസ്.അനില്‍കുമാര്‍, വയോമിത്രം കോ-ഓര്‍ഡിനേററര്‍ രാജേഷ്.പൈ എന്നിവര്‍ പ്രസംഗിച്ചു.