Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ. മാണി എം.പി
17/06/2016

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ആധുനിക മോര്‍ച്ചറി നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചതായി ജോസ് കെ. മാണി എം.പി അറിയിച്ചു. എം.പിയുടെ പ്രാദേശികവികസനഫണ്ടില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ആശുപത്രിയുടെ അടിയന്തിര ആവശ്യം പരിഗണിച്ചാണ് തുക അനുവദിച്ചത്. കാലപ്പഴക്കം മൂലം ഏതുനിമിഷവും തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് നിലവില്‍ മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്. കൂടാതെ മൃതശരീരങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള സൗകര്യവും ഇല്ല. പലപ്പോഴും ബന്ധുക്കള്‍ സ്വകാര്യവ്യക്തികളില്‍നിന്നും മൊബൈല്‍ ഫ്രീസര്‍ വാടകയ്‌ക്കെടുത്താണ് മൃതദേഹങ്ങള്‍ സൂക്ഷിക്കുന്നത്. പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇന്‍ക്വസ്റ്റ് തയ്യാറാക്കാനുള്ള പ്രത്യേക മുറി, ശീതീകരിച്ച പോസ്റ്റ് മോര്‍ട്ടം റൂം, മൃതശരീരങ്ങള്‍ സൂക്ഷിക്കാനുള്ള ഫ്രീസര്‍ യൂണിറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും.
വൈക്കം താലൂക്ക് ആശുപത്രിയില്‍ എം.പിയുടെ ഇടപെടല്‍മൂലം നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എം.പിയുടെ നിര്‍ദ്ദേശപ്രകാരം അനുവദിച്ച ഒന്‍പത് കോടി രൂപ വിനിയോഗിച്ചുള്ള അമ്മയും കുഞ്ഞും ആശുപത്രിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒ.പി കം അഡ്മിനിസ്‌ട്രേററീവ് ബ്ലോക്കിന്റെ ഇരുനില കെട്ടിടത്തിന്റെ നിര്‍മാണവും പൂര്‍ത്തിയായി വരികയാണ്. ഇതിനോട് അനുബന്ധിച്ച് ഇരുനില കെട്ടിടം കൂടി നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് എടുത്തു സമര്‍പ്പിച്ചുകഴിഞ്ഞു. തീരദേശ മേഖലയിലുള്ള ആശുപത്രി എന്ന നിലയില്‍ 110 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി എം.പി അറിയിച്ചു.