Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എസ് എന്‍ ഡി പി യോഗം ഓഫീസുകള്‍ ദൂര്‍വിനിയോഗം ചെയ്യുന്നതിനെതിരെ മുന്‍കാല നേതാക്കള്‍
25/11/2015
കേരളത്തിലെ ലക്ഷകണക്കിന് ശ്രീനാരായണ ഗുരുദേവ ഭക്തന്മാര്‍ കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കിയ എസ് എന്‍ ഡി പി യോഗം ഓഫീസുകള്‍ വെള്ളാപ്പള്ളി നടേശന്‍ തന്റെ കുടുംബ പാര്‍ട്ടിക്കുവേണ്ടി ദുര്‍വിനിയോഗം ചെയ്യുന്നതിനെ എന്തു വിലകൊടുത്തും എതിര്‍ത്ത് തോല്പിക്കുമെന്ന് വൈക്കം എസ് എന്‍ ഡി പി യൂണിയന്റെ മുന്‍കാല നേതാക്കന്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈഴവ സമൂഹത്തെ സഹായിക്കാന്‍ വേണ്ടി രാപകല്‍ അദ്ധ്വാനിക്കുന്നു എന്ന് അവകാശപ്പെടുന്ന വെള്ളാപ്പള്ളി നടേശന്‍ എസ് എന്‍ ഡി പി യോഗത്തിന്റെയും എസ് എന്‍ ട്രസ്‌ററിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഈഴവര്‍ക്ക് കോഴ വാങ്ങാതെ ജോലി നല്കിയോ എന്ന് വ്യക്തമാക്കണം. അതുപോലെ തന്നെ യോഗനേതൃത്വത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പാവപ്പെട്ട ഈഴവ കുടുംബാംഗങ്ങള്‍ക്ക് സൗജന്യമായി അഡ്മിഷന്‍ നല്‍കിയിട്ടുണ്ടോയെന്നും പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പാവപ്പെട്ട ഈഴവ കുടുംബങ്ങളിലെ കുട്ടികളുടെ വിവാഹ പത്രികയ്ക്ക് സമീപിച്ചവരെ പത്രിക നല്‍കാതെ പീഡിപ്പിച്ച് വിദ്യാഭ്യാസ സ്ഥാപനത്തിന് ഒരു വീട്ടില്‍ നിന്നും 1000/- രൂപ വീതം നിര്‍ബ്ബന്ധിത പിരിവ് നടത്തിയ ആളുകള്‍ ഇപ്പോള്‍ വിദ്യാഭ്യാസ സ്ഥാപനം തുടങ്ങുന്നതിനെക്കുറിച്ച് മൗനം പാലിക്കുകയാണ്. കോളേജ് സ്ഥാപിക്കുന്നതിനായി അടിസ്ഥാന രജിസ്റ്ററില്‍ പുരയിടം എന്ന് രേഖപ്പെടുത്തിയതും സെന്റൊന്നിന് 50000/- രൂപ വില വച്ച് ഭൂമി നല്‍കാമെന്ന് സമ്മതിച്ചിട്ടും അപ്രകാരമുള്ള വസ്തുക്കള്‍ വാങ്ങാതെ ഭീമമായ സംഖ്യയ്ക്ക് പകുതിയില്‍ കൂടുതല്‍ വെള്ളക്കെട്ടായ നിലം വാങ്ങി കൂട്ടിയതിനെപ്പററി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഗൃഹോപകരണ വിതരണം എന്ന പേരില്‍ ചൈനീസ് നിര്‍മ്മിതമായ ഒറാങ്ങ് എന്ന് പേരുള്ള വില കൂറഞ്ഞ ഇന്‍ഡക്ഷന്‍ കുക്കറും ടി വിയൂം പാവപ്പെട്ട ഈഴവ വീടുകളില്‍ വലിയ വിലയ്ക്ക് വിററ് കോടികള്‍ സമ്പാദിച്ചതിനെക്കൂറിച്ച് വിജിലന്‍സിനെക്കൊണ്ട് അന്വേഷിപ്പിക്കണം. യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം അച്ചടിച്ച യോഗനാദം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട ദിവസത്തിനുശേഷം പ്രസിദ്ധം ചെയ്ത് ഏറാന്‍മൂളികളെ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന് അഭിമാനിക്കുന്ന യൂണിയന്‍ നേതൃത്വം രാജിവയ്‌ക്കേണ്ടതാണ്. മൈക്രോ ഫൈനാന്‍സില്‍ വിവിധ നിരക്കിലുള്ള പലിശ ഈടാക്കുന്നതിനെപ്പററി അന്വേഷിക്കണം. കേരളത്തില്‍ നില നിന്നിരുന്ന ജാതി വിവേചനം അവസാനിപ്പിക്കുന്നതിനായി ജന്മം കൊണ്ട എസ് എന്‍ ഡി പി എന്ന മഹത്തായ പ്രസ്ഥാനത്തെ സംഘ് പരിവാര്‍ സംഘടനകളുടെ കാല്‍ക്കീഴില്‍ അടിയറ വയ്ക്കാനുള്ള കുതന്ത്രങ്ങളെ ശ്രീനാരായണീയര്‍ ചെറുത്തു തോല്പിക്കും. ശ്രീനാരായണ ധര്‍മ്മപരിപാലന യോഗത്തെ ഇതുപോലുള്ള നി്ക്ഷിപ്ത താല്പര്യക്കാരില്‍ നിന്ന് രക്ഷിക്കുന്നതിനായി വിപുലമായ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയും അപ്രകാരമുള്ള ശ്രമങ്ങള്‍ക്ക് പ്രബുദ്ധരായ മതേതര വിശ്വാസികളുടെ പിന്‍തുണ ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്്തു. പത്രസമ്മേളനത്തില്‍ മുന്‍ വൈസ് പ്രസിഡന്റുമാരായ പി അമ്മിണിക്കുട്ടന്‍, അഡ്വ. എസ് ഉണ്ണികൃഷ്ണന്‍, മുന്‍ ഇന്‍സ്‌പെക്‌ററിംങ്ങ് ഓഫീസര്‍മാരായ വൈക്കം ദാമു മാസ്‌ററര്‍, അഡ്വ. കെ പി റോയി എന്നിവര്‍ പങ്കെടുത്തു.