Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങളും കുടയും വിതരണം ചെയ്തു.
17/06/2016

വൈക്കം : അക്കരപ്പാടം ഗവണ്‍മെന്റ് യൂ പി സ്‌കൂളിലെ നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ്സ് വാര്‍ഡുകമ്മററിയുടെ നേതൃത്വത്തില്‍ പഠനോപകരണങ്ങളും കുടയും വിതരണം ചെയ്തു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നതവിജയം കരസ്ഥമാക്കിയ സീതാലക്ഷ്മി, സന്തോഷ്, അപര്‍ണ്ണ തങ്കച്ചന്‍ എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡു നല്‍കി. കോണ്‍ഗ്രസ്സ് വാര്‍ഡു പ്രസിഡന്റ് കെ ആര്‍ ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗം കോണ്‍ഗ്രസ്സ് വൈക്കം ബ്ലോക്ക് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ എ ആര്‍ ജോയി, പൊന്നമ്മ ഗോപി, വി ബിന്‍സ്, ജോസ് പി ററി, പി സദാശിവന്‍, എം ആര്‍ രതീഷ്, സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.