Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ 20-ാം വാര്‍ഡില്‍ മഴക്കാല രോഗപ്രതിരോധ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും
17/06/2016

വൈക്കം : വൈക്കം നഗരസഭ 20-ാം വാര്‍ഡില്‍ മഴക്കാല രോഗപ്രതിരോധ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും ജൂണ്‍ 19ന് ലയണ്‍സ് ക്ലബ്ബ് ഹാളില്‍ വെച്ചു നടത്തും. രാവിലെ 9.30ന് സി കെ ആശ എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരസഭ അദ്ധ്യക്ഷന്‍ എന്‍ അനില്‍ബിശ്വാസ് അദ്ധ്യക്ഷത വഹിക്കും. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ജസ്സി രേഖ മഴക്കാല രോഗപ്രതിരോധത്തെ സംബന്ധിച്ചു ക്ലാസ്സെടുക്കും. വയോമിത്രം കോ-ഓഡിനേററര്‍ രാജേഷ് പൈ സാമൂഹ്യ സുരക്ഷാ പദ്ധതികളെ കുറിച്ച് ക്ലാസ്സ് നയിക്കും. നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, അഡ്വ കെ പ്രസന്നന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും.