Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വയോമിത്രം ഗുണഭോക്താക്കള്‍ക്ക് സ്മൃതിരഥം പരിപാടി
17/06/2016

വൈക്കം : കേരള സാമൂഹ്യ സുരക്ഷാമിഷന്റെയും അയ്യര്‍കുളങ്ങര 11-ാം വാര്‍ഡിന്റെയും, അയ്യര്‍കുളങ്ങര സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജനദിനത്തിന്റെ ഭാഗമായി വയോമിത്രം ഗുണഭോക്താക്കള്‍ക്ക് സ്മൃതിരഥം പരിപാടി വൈക്കം മഹാദേവ കോളേജ് അങ്കണത്തില്‍ വെച്ചു നടത്തി. അയല്‍സഭാ കണ്‍വീനര്‍ കെ സി ധനപാലന്റെ അദ്ധ്യക്ഷതയില്‍ കൂടിയ പരിപാടി നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ ഉദ്ഘാടനം ചെയ്തു. വൈക്കം മഹാദേവ കോളേജ് ഡയറക്ടര്‍ പി ജി എം നായര്‍, നഗരസഭാ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി ശശിധരന്‍, അന്നമ്മജോസ്, സാക്ഷരതാ പ്രേരക് ഉഷാകുമാരി, എന്‍ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.