Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താഴപ്പള്ളി-വെട്ടിക്കാട്ട്മുക്ക് റോഡ് ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
16/06/2016
പുഴയിലേക്ക് ഇടിഞ്ഞ താഴപ്പള്ളി-വെട്ടിക്കാട്ട്മുക്ക് റോഡ് സന്ദര്‍ശിച്ചശേഷം ജോസ് കെ.മാണി എം.പി ഇറിഗേഷന്‍ വകുപ്പ് ഉദ്യോസ്ഥരുമായി ചര്‍ച്ച നടത്തുന്നു.

തലയോലപ്പറമ്പ് : മൂവാററുപുഴയാറിന്റെ തീരത്തെമരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് പുഴയിലേക്ക് ഇടിഞ്ഞ താഴപ്പള്ളി-വെട്ടിക്കാട്ട്മുക്ക് റോഡ് ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. റോഡ് തകര്‍ന്ന ഭാഗത്ത് തെങ്ങിന്‍ കുററികള്‍ സ്ഥാപിച്ച് മണല്‍ചാക്കുകള്‍ നിറച്ചു മണല്‍ മതില്‍നിര്‍മിച്ച് താല്‍ക്കാലിക സംരക്ഷണഭിത്തി നിര്‍മിക്കുന്നിന് ദുരിതാശ്വാസ ഫണ്ടില്‍നിന്നും 19 ലക്ഷം രൂപ അനുവദിച്ചതായി എം.പി അറിയിച്ചു. കൂടാതെ ബലവത്തായ സ്ഥിരം സംരക്ഷണഭിത്തി നിര്‍മിക്കുന്നതിന് മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഒന്നര കോടി രൂപയുടെ എസ്റ്റിമേററ് എടുത്തിട്ടുണ്ടെന്നും തുക യുദ്ധകാലാടിസ്ഥാനത്തില്‍ അനുവദിക്കുന്നതിന് കളക്ടറെയും ഇറിഗേഷന്‍ വകുപ്പിനെയും ബന്ധപ്പെട്ടുകൊണ്ട് വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു. സംഘത്തില്‍ തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് ജെസി വര്‍ഗീസ്, ഫാര്‍മേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.എ അപ്പച്ചന്‍, അഡ്വ. ആന്റണി കളമ്പുകാടന്‍, വി.ടി ജെയിംസ്, പി.വി കുര്യന്‍, ജോസ് വേലിക്കകം, സോഫി ജോസഫ്, ബാബു കുറുമഠം, ജി.ബിന്ദുമോള്‍, ജി.ഷൈല അംബുജാക്ഷന്‍, ജയപ്രകാശ്, ഇ.കെ രാധാകൃഷ്ണന്‍, മററ് ജനപ്രതിനിധികള്‍, മേജര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ എം.പിയോടൊപ്പം ഉണ്ടായിരുന്നു.