Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജങ്കാര്‍ ജൂലായ് 1ന് ട്രയല്‍ 27ന്
16/06/2016

വൈക്കം : തവണക്കടവ്-വൈക്കം ജങ്കാര്‍ സര്‍വ്വീസ് പുനരാംരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ ജങ്കാര്‍ ജോയിന്റ് കമ്മിററിയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ബോട്ട് ജെട്ടിയുടെ ക്രമീകരണം, വാഹന നിയന്ത്രണം, സര്‍വ്വീസ് നിരക്കുകള്‍, അനധികൃതകടകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നഗരസഭാദ്ധ്യക്ഷന്‍ അനില്‍ ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് ആര്‍ ടി ഒ, പോലീസ് അധികാരികള്‍, ഇറിഗേഷന്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും ജനപ്രതിനിധികളും പങ്കെടുത്തു. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷില്‍ജ സലിം, വൈസ് പ്രസിഡന്റ് പ്രസീദ വിനോദ്, നഗരസഭ വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, പി ശശിധരന്‍, ബിജു കണ്ണേഴത്ത്, ശ്രീകുമാരന്‍ നായര്‍, ആര്‍ സന്തോഷ്, ഹരിക്കുട്ടന്‍, നഗരസഭ സെക്രട്ടറി എസ് ബിജു, പഞ്ചായത്ത് സെക്രട്ടറി പി എം ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.