Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പരിസ്ഥിതി മിത്ര അവാര്‍ഡ് സഹൃദയ്ക്ക്
16/06/2016
ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിന്റെ പരിസ്ഥിതിമിത്ര പുരസ്‌കാരം മുന്‍ മന്ത്രി പി.ജെ ജോസഫില്‍ നിന്നും സഹൃദയ അസി. ഡയറക്ടര്‍ ഫാ. അജോ മൂത്തേടന്‍ ഏററുവാങ്ങുന്നു.

വൈക്കം : പരിസ്ഥിതിസംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായി ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ സെന്റര്‍ ഫോര്‍ എന്‍വയണ്‍മെന്റല്‍ എജ്യൂക്കേഷന്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് വിഭാഗം ഏര്‍പ്പെടുത്തിയിട്ടുള്ള 'പരിസ്ഥിതി മിത്ര' അവാര്‍ഡിന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയ അര്‍ഹമായി. ബിഷപ്പ് തറയില്‍ ഓഡിറേറാറിയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ വച്ച് മുന്‍ മന്ത്രി പി. ജെ ജോസഫ് എം. എല്‍. എ അവാര്‍ഡ് സമ്മാനിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മേഴ്‌സി ഫിലിപ്പ് അധ്യക്ഷ വഹിച്ചു. സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിട്ടി അധ്യക്ഷന്‍ ഡോ. കെ പി ജോയി, ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി ജയിംസ്, പ്രൊഫ. വി.പി തോമസുകുട്ടി, പ്രൊഫ. ജോയി കല്ലാട്ടുമഠം, പ്രൊഫ. ജോസ് തോമസ്, എന്നിവര്‍ പ്രസംഗിച്ചു. സഹൃദയ അസി. ഡയറക്ടര്‍ ഫാ. അജോ ജോര്‍ജ്ജ് മൂത്തേടന്‍, സഹൃദയ ടെക്ക് മാനേജര്‍ ബിജു ജേക്കബ് ജോര്‍ജ്ജ്, ജീസ് പി പോള്‍ എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏററുവാങ്ങി.