Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളുള്ള മോര്‍ച്ചറി നിര്‍മിക്കുവാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിററി
16/06/2016

വൈക്കം: താലൂക്ക് ആശുപത്രിയില്‍ ആധുനിക സൗകര്യങ്ങളുള്ള മോര്‍ച്ചറി നിര്‍മിക്കുവാന്‍ ആശുപത്രി മാനേജ്‌മെന്റ് കമ്മിററി യോഗം തീരുമാനിച്ചു. കാലപ്പഴക്കമേറെയുള്ള ഇടുങ്ങിയ മോര്‍ച്ചറിയാണ് നിലവിലുള്ളത്. എം.പി ഫണ്ടില്‍ നിന്നും ലഭിക്കുന്ന തുക ഉപയോഗിച്ചാണ് മോര്‍ച്ചറി നിര്‍മിക്കുക. അതിനനുകൂലമായ സ്ഥലം ജനപ്രതിനിധികളും, ആശുപത്രി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ചു. ആശുപത്രി വളപ്പില്‍ കുടുംബശ്രീ കാന്റീന്‍ ആരംഭിക്കാനും, ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനും യോഗം തീരുമാനിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ ബിജു കണ്ണേഴത്ത്, ആശുപത്രി സൂപ്രണ്ട് ഡോ. ഗീത കെ.നായര്‍, ആര്‍.എം.ഒ ഡോ. വിനോദ്, അഡ്വ. വി.വി സത്യന്‍, പി.സോമന്‍പിള്ള, എന്‍.മോഹനന്‍, കെ.പി സതീശന്‍, ബി.ശശിധരന്‍, എം.കെ രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. സമഗ്ര മാലിന്യ സംസ്‌കരണ പരിപാടി നടപ്പിലാക്കാന്‍ സബ് കമ്മിററിയെ ചുമതലപ്പെടുത്തി.