Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അഷ്ടമി മഹോത്സവത്തിന്റെ മൂന്നാം ദിനം എസ്.എന്‍.ഡി.പിയുടെ വനിതകള്‍ കീഴടക്കി.
25/11/2015
വൈക്കം എസ്.എന്‍.ഡി.പി വനിതാ യൂണിയന്റെ നേതൃത്വത്തില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് നടന്ന താലപ്പൊലി
കാഴ്ചയുടെ വിസ്മയം തീര്‍ത്ത് അഷ്ടമി മഹോത്സവത്തിന്റെ മൂന്നാം ദിനം എസ്.എന്‍.ഡി.പിയുടെ വനിതകള്‍ കീഴടക്കി. മഞ്ഞ ബ്ലൗസും, സെററ് സാരിയുമുടുത്ത് വനിതകള്‍ പൂത്താലവുമേന്തി റോഡിലേക്ക് ഇറങ്ങിയതോടെ ശിവപഞ്ചാക്ഷര മന്ത്രങ്ങള്‍ മുഴങ്ങി. വൈകുന്നേരം ആറിന് ആശ്രമം സ്‌ക്കൂളില്‍ നിന്നാണ് താലപ്പൊലി പുറപ്പെട്ടത്. നെററിപ്പട്ടം കെട്ടിയ ഗജവീരനും, വാദ്യമേളവുമെല്ലാം താലപ്പൊലിയെ ധന്യമാക്കി. യൂണിയനിലെ മുഴുവന്‍ ശാഖകളില്‍ നിന്നുമുള്ള ഭൂരിഭാഗം വനിതകളും താലപ്പൊലിയില്‍ പങ്കെടുക്കാന്‍ എത്തി. താലപ്പൊലിക്ക് വനിതാസംഘം പ്രസിഡന്റ് മണി മോഹനന്‍, വൈസ് പ്രസിഡന്റ് പ്രസന്ന ഗുണശീലന്‍, സെക്രട്ടറി ലൈലാ ചെല്ലപ്പന്‍, ഉദയമ്മ, സജിനി പ്രസന്നന്‍, കനകമ്മ പുരുഷന്‍, ഷൈലജാ സാജന്‍, സുമ അനിയപ്പന്‍, ഇന്ദിര, ഉഷ മുരളി, രമ സജീവ്, യൂണിയന്‍ പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി എം.പി സെന്‍, വൈസ് പ്രസിഡന്റ് കെ.ടി അനില്‍കുമാര്‍, ബോര്‍ഡ് മെമ്പര്‍ പി.പി സന്തോഷ്, രാജേഷ് മോഹന്‍, വി.വേലായുധന്‍, കെ.വി പ്രസന്നന്‍, സുധീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.