മത്സ്യസമൃദ്ധി പദ്ധതി
16/06/2016
വൈക്കം: കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന മത്സ്യസമൃദ്ധി പദ്ധതിപ്രകാരം അര്‍ഹരായ കൃഷിക്കാരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഒരു സെന്റ് മുതല്‍ വിസ്തീര്‍ണമുള്ള കുളങ്ങള്‍ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. രോഹു, കട്ല എന്നീ മത്സ്യകുഞ്ഞുങ്ങളെയാണ് നല്‍കുക. 25 വരെ അപേക്ഷകള്‍ നഗരസഭ കാര്യാലയത്തില്‍ സ്വീകരിക്കും. ഫോണ്‍ : 8301001455, 9946586264.