വൈക്കം നഗരസഭ കാര്യാലയം പൊളിച്ചുമാററി ബഹുനില മന്ദിരം നിര്‍മ്മിക്കും.
16/06/2016
വൈക്കം : വൈക്കം നഗരസഭ കാര്യാലയം പൊളിച്ചുമാററി ശതാബ്ദി സ്മാരകമായി ബഹുനില മന്ദിരം നിര്‍മ്മിക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. കേരളത്തിലെ ആദ്യ നഗരസഭകളില്‍ ഒന്നാണ് വൈക്കം. 2019-ല്‍ ശതാബ്ദി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് നഗരസഭ. നഗരസഭാ കൗണ്‍സില്‍ യോഗം വിശദമായ പ്ലാനും എസ്റ്റിമേററും തയ്യാറാക്കാന്‍ ആര്‍ക്കിടെക്ടിന്റെ സേവനം ലഭിക്കാന്‍ പൊതു മരാമത്ത് വകുപ്പ് അധികൃതര്‍ക്ക് നിവേദനം നല്‍കാനും തീരുമാനിച്ചു. ശതാബ്ദി വര്‍ഷത്തില്‍ നഗരസഭയ്ക്ക് പുതിയ ഓഫീസ് കെട്ടിട സമുച്ചയം ഉയരും. നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചുമാററിയാവും പുതിയത് നിര്‍മ്മിക്കുക.യോഗത്തിന് ചെയര്മാന് എന്‍ അനില്‍ബിശ്വാസ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ എ സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മിററി ചെയര്മാന്മാരായ പി ശശിധരന്, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി അയ്യപ്പന്, കൗണ്‍സിലര്‍മാരായ ഡി രഞ്ജിത്ത് കുമാര്‍, അഡ്വ. വി വി സത്യന്, എസ് ഹരിദാസന് നായര്‍, അഡ്വ. അംബരീഷ് ജി വാസു, ശ്രീകുമാരന്‍ നായര്‍, ആര് സന്തോഷ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.