മൂവാററുപുഴയാറിനെ സംരക്ഷിക്കണമെന്ന് എ ഐ വൈ എഫ്
16/06/2016
വൈക്കം : കേരളത്തിലെ പ്രധാനപ്പെട്ട നദികളില്‍ ഒന്നായ മൂവാററുപുഴയാറിനെ സംരക്ഷിക്കണമെന്ന് എ ഐ വൈ എഫ് കരിപ്പാടം യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. അറവുമാലിന്യങ്ങളുടെയും, ജൈവ മാലിന്യങ്ങളുടെയും, പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും നിക്ഷേപകേന്ദ്രമായി മാറിയിരിക്കുകയാണ് മൂവാററുപുഴയാര്‍. നിരവധി ആളുകള്‍ കുളിക്കുവാനും, അലക്കുവാനും ആശ്രയിക്കുന്ന ഈ പുഴയെ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. കോട്ടയം, എറണാകുളം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കുള്ള നിരവധി കുടിവെള്ള പദ്ധതികള്‍ സ്ഥിതിചെയ്യുന്ന ഈ പുഴയെ സംരക്ഷിക്കമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എസ് ബിജു ഉദ്ഘാടനം ചെയ്തു. കെ എസ് ആദര്‍ശ് അദ്ധ്യക്ഷത വഹിച്ചു. അനൂജ് കരിപ്പാടം, എം കെ രാജേഷ്, ദിലീപ് വി ബി, പി പി ഷാജി എന്നിവര്‍ സംസാരിച്ചു. കെ എസ് ആദര്‍ശിനെ പ്രസിഡന്റായും ദിലീപ് വി ബിയെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.