Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം നഗരസഭ കുടുംബശ്രീയുടെ വിലയിരുത്തല്‍ സമിതിയോഗം നഗരസഭ സി ഡി എസ് ഹാളില്‍
16/06/2016

വൈക്കം : വൈക്കം നഗരസഭ കുടുംബശ്രീയുടെ വിലയിരുത്തല്‍ സമിതിയോഗം നഗരസഭ സി ഡി എസ് ഹാളില്‍ വച്ചു നടത്തി. നഗരസഭ ചെയര്‍മാന്‍ എന്‍ അനില്‍ ബിശ്വാസ്, വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ, സ്റ്റാന്റിംഗ് കമ്മററി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, ബാങ്ക് പ്രതിനിധികള്‍, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി, സി ഡി എസ് ചെയര്‍പേഴ്‌സണ്‍, ഉപസമിതി അംഗങ്ങള്‍, എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍, ഉപസമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബശ്രീയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടനാ സംവിധാനത്തെ കുറിച്ചും യോഗം വിലയിരുത്തി. അയല്‍കൂട്ടങ്ങളെ പുനസംഘടിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് തീരുമാനിച്ചു. കുടുംബശ്രീ അംഗങ്ങളുടെ വരുമാന വര്‍ദ്ധനവ് ലക്ഷ്യമാക്കികൊണ്ട് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചു. വൈക്കം കെ എസ് ആര്‍ ടി സി സ്റ്റാന്റിലുള്ള കുടുംബശ്രീ കാന്റീന്‍ പുനരാരംഭിക്കുന്നതിനും വൈക്കം ഗവണ്‍മെന്റ് ആശുപത്രിയല്‍ കാന്റീന്‍, മുനിസിപ്പല്‍ പാര്‍ക്കിന് സമീപം കോഫീ ഹൗസ്, കറിപൗഡര്‍ നിര്‍മ്മാണ യൂണിററ്, മുട്ടക്കോഴി എന്നിവ ആരംഭിക്കുന്നതിനു വേണ്ട നടപടികള്‍ വളരെ വേഗത്തില്‍ എടുക്കുന്നതിന് യോഗം തീരുമാനിച്ചു. ഇതിനായി 21ന് സി ഡി എസിന്റെ പൊതുസഭ ചേരും. യോഗത്തില്‍ എല്ലാ വാര്‍ഡുകളിലെയും എ ഡി എസ് അംഗങ്ങളും പങ്കെടുക്കേണ്ടതാണ്.