Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വടകര മുതല്‍ കരിപ്പാടം ഹെല്‍ത്ത് സെന്റര്‍ വരെയുള്ള റോഡ് പി ഡബ്ലിയൂ ഡി ഏറെറടുക്കണമെന്ന് എ ഐ വൈ എഫ്
16/06/2016

വൈക്കം : വടകര മുതല്‍ കരിപ്പാടം ഹെല്‍ത്ത് സെന്റര്‍ വരെയുള്ള റോഡ് പി ഡബ്ലിയൂ ഡി ഏറെറടുക്കണമെന്ന് എ ഐ വൈ എഫ് വടകര യൂണിററ് സമ്മേളനം ആവശ്യപ്പെട്ടു. നിലവില്‍ 8 മീററര്‍ വീതി ഉള്ള ഈ റോഡ് വെള്ളൂര്‍ പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്നതാണ്. ഈ റോഡ് പി ഡബ്ലിയൂ ഡി ഏറെറടുത്ത് ആധുനിക രീതിയില്‍ ടാര്‍ ചെയ്ത് സഞ്ചാര യോഗ്യമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം എ ഐ വൈ എഫ് മണ്ഡലം കമ്മററി അംഗം പി ആര്‍ ശരത്കുമാര്‍ ഉദ്ഘാടനം ചെയ്തു. അഖില്‍ വി ആര്‍ അദ്ധ്യക്ഷത വഹിച്ചു. കെ എസ് അനൂജ്, വി എസ് സുനില്‍കുമാര്‍, വി എസ് ശ്രീഹരി എന്നിവര്‍ സംസാരിച്ചു. അഖില്‍ വി പി (പ്രസിഡന്റ്), വി എസ് ശ്രീഹരി (സെക്രട്ടറി), വിഷ്ണുദാസ് (വൈസ് പ്രസിഡന്റ്), അരുണ്‍ (ജോ. സെക്രട്ടറി) എന്നിവര്‍ അടങ്ങിയ 9 അംഗ കമ്മററിയെയും സമ്മേളനം തിരഞ്ഞെടുത്തു.