Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഏനാദി മുക്കം-തട്ടാവേലി റോഡിന്റെ ഒരു ഭാഗം മൂവാററുപുഴ ആററിലേക്ക് ഇടിഞ്ഞുവീണു.
15/06/2016
ചെമ്പ് ഗ്രാമപഞ്ചായത്തിലെ ഏനാദി മുക്കം-തട്ടാവേലി റോഡ് മൂവാററുപുഴയാററിലേക്ക് ഇടിഞ്ഞുതാഴ്ന്ന നിലയില്‍

തലയോലപ്പറമ്പ്: ചെമ്പ് പഞ്ചായത്തിലെ ഏനാദി മുക്കം-തട്ടാവേലി റോഡിന്റെ ഒരു ഭാഗം മൂവാററുപുഴ ആററിലേക്ക് ഇടിഞ്ഞുവീണു. മുക്കത്ത് അമ്പലത്തിന് കിഴക്കുവശം റോഡിന്റെ പത്ത് മീററര്‍ ഭാഗമാണ് ആററിലേക്ക് ഇടിഞ്ഞുപോയത്. നാലുമീററര്‍ വീതിയുള്ള റോഡിന്റെ പകുതിയിലധികവും ഇടിഞ്ഞുപോയി. ഇതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിലച്ചു. ഏതാനും ദിവസം മുന്‍പ് ചെറുതായി വിണ്ടുകീറിയറോഡ് കഴിഞ്ഞ ദിവസത്തെ മഴയില്‍ ഇടിഞ്ഞുവീഴുകയായിരുന്നു. സ്‌കൂള്‍ ബസുകളടക്കം നിരവധി വാഹനങ്ങളാണ് ദിവസവും ഇതുവഴി കടന്നുപോകുന്നത്. വലിയ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാതായതോടെ കുട്ടികളെ സ്‌കൂള്‍ വാഹനത്തിനരികെയെത്തിക്കുവാന്‍ ഏറെദൂരം സഞ്ചരിക്കേണ്ട ഗതികേടിലാണ് രക്ഷാകര്‍ത്താക്കള്‍. ഏനാദി എല്‍.പി സ്‌കൂളിലേക്ക് ഉള്‍പ്പെടെ നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഇതുവഴി കാല്‍നടയായി പോകുന്നുണ്ട്. ഇടിഞ്ഞുഭാഗത്ത് നില്‍ക്കുന്ന കെ.എസ്.ഇ.ബിയുടെ ഇലക്ട്രിക് പോസ്റ്റ് ഏതുസമയവും നിലംപൊത്താവുന്ന അവസ്ഥയിലാണ്. ഏനാദി, ബ്രഹ്മമംഗലം പ്രദേശങ്ങളിലുള്ള നൂറുകണക്കിനാളുകള്‍ തലയോലപ്പറമ്പിലേക്കും തിരിച്ചും യാത്രചെയ്യുവാന്‍ എളുപ്പവഴിയായി തെരഞ്ഞെടുക്കുന്ന റോഡാണിത്. റോഡിന്റെ ഇടിഞ്ഞഭാഗം അടിയന്തിരമായി പുനര്‍നിര്‍മിക്കുകയും ആററിറമ്പിലൂടെയുള്ള എഴുപത് മീററര്‍ ദൂരം സംരക്ഷണഭിത്തി കെട്ടി സംരക്ഷിക്കുകയും ചെയ്തില്ലെങ്കില്‍ നൂറുകണക്കിന് ആളുകള്‍ക്ക് ആശ്രയമായ ഈ റോഡ് തന്നെ അപ്രത്യക്ഷമാകും. റോഡ് പുനര്‍നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ അധികൃതര്‍ക്ക് പരാതി നല്‍കി.