Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി
25/11/2015
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ പിതൃകുന്നം-നെല്ലിപ്പള്ളി പാലം, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ പാലാംകടവ്-തുരുത്തേല്‍ റോഡ്, തലയാഴം ഗ്രാമപഞ്ചായത്തിലെ പറപ്പള്ളി-തറേപ്പറമ്പ് റോഡ് എന്നീ നിര്‍മാണ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായതായി കെ.അജിത്ത് എം.എല്‍.എ അറിയിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്തില്‍ മൂവാററുപുഴയാറിന്റെ കൈവഴിയായ പെരുഞ്ചില തോടിന് കുറുകെ ഉദയനാപുരം, ഇരുമ്പുഴിക്കര പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പിതൃകുന്നം, നെല്ലിപ്പള്ളി റോഡില്‍ നിലവിലുണ്ടായിരുന്ന പാലം ടിപ്പര്‍ ലോറി കയറിയിറങ്ങുന്നതിനിടയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഇരുചക്രവാഹന യാത്രപോലും തടസ്സപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് ഇവിടെ പാലം നിര്‍മിക്കുന്നതിന് 30 ലക്ഷം രൂപ അനുവദിച്ചത്. നാല് പതിററാണ്ടിലേറെ പഴക്കമുള്ളതും മറവന്‍തുരുത്ത് പഞ്ചായത്തിലെ തുരുത്തേല്‍ പ്രദേശങ്ങളിലുള്ള ജനങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗവുമായ 1.25 കിലോ മീററര്‍ നീളം വരുന്ന റോഡ് താഴ്ന്ന സ്ഥലങ്ങളില്‍ സൈഡുകള്‍ കെട്ടി ടാര്‍ ചെയ്യുന്നതിന് 27 ലക്ഷം രൂപ അനുവദിച്ചു. തലയാഴം പഞ്ചായത്തിലെ തറേപ്പറമ്പ്, മംഗലം, പറപ്പള്ളി എന്നീ മേഖലകളിലെ മെച്ചപ്പെട്ട ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതിന് 1.2 കിലോമീററര്‍ നീളം വരുന്ന, പറപ്പള്ളി-തറേപ്പറമ്പ് റോഡ് പൂര്‍ണമായി ടാര്‍ ചെയ്തു ഗതാഗതയോഗ്യമാക്കുന്നതിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച പ്രവൃത്തികള്‍ എത്രയും വേഗം തുടങ്ങുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.