Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ജൂലൈ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകാരം നല്‍കി.
15/06/2016

വൈക്കം: വൈക്കം-തവണക്കടവ് ജങ്കാര്‍ സര്‍വീസ് ജൂലൈ ഒന്നിന് പ്രവര്‍ത്തനം ആരംഭിക്കുവാന്‍ നഗരസഭ കൗണ്‍സില്‍ ഐകകണ്‌ഠേന അംഗീകാരം നല്‍കി. ചേന്നംപള്ളിപ്പുറം പഞ്ചായത്ത്-വൈക്കം നഗരസഭ ജങ്കാര്‍ ജോയിന്റ് കമ്മിററി നേരത്തെ തന്നെ അംഗീകാരം നല്‍കിയിരുന്നു. ഇന്ന് ചേരുന്ന ഉദ്യോഗസ്ഥരുടെയും, ജനപ്രതിനിധികളുടെയും പോലീസ്, ട്രാഫിക് അധികാരികളുടെയും യോഗം സര്‍വീസിന്റെ വിശദാംശങ്ങള്‍ക്ക് രൂപം നല്‍കും. കൊച്ചിന്‍ സര്‍വീസാണ് കരാര്‍ ഏറെറടുത്തിരിക്കുന്നത്.
നൂറ് വര്‍ഷം തികയുന്ന നഗരസഭയുടെ ശതാബ്ദി മന്ദിരം നിര്‍മിക്കുന്നതിനുള്ള വിശദമായ പ്ലാനും എസ്റ്റിമേററും തയ്യാറാക്കുന്നതിന് വിദഗ്ധ ഏജന്‍സിയെ ഏല്‍പിക്കുന്നതിനും കൗണ്‍സില്‍ തീരുമാനിച്ചു. കാര്‍ പാര്‍ക്കിംഗ്, ഷോപ്പിംഗ് കോംപ്ലക്‌സ്, കോണ്‍ഫറന്‍സ് ഹാള്‍, ഓഫീസ് സമുച്ചയം ഓഡിറേറാറിയം തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരമാണ് നിര്‍മിക്കാനുദ്ദേശിക്കുന്നത്. കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ എ.സി മണിയമ്മ, പി.ശശിധരന്‍, ബിജു കണ്ണേഴത്ത്, ഡി.രഞ്ജിത്കുമാര്‍, അഡ്വ. വി.വി സത്യന്‍, ജി.ശ്രീകുമാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.