Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രക്തദാന ദിനമായി ആചരിച്ചു.
15/06/2016

വൈക്കം : ആശ്രമം വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ ഇന്നലെ രക്തദാന ദിനമായി ആചരിച്ചു. യഥാസമയം രക്തം കിട്ടാതെ മരണപ്പെട്ടവരുടെ വാര്‍ത്ത, ചിത്രപ്രദര്‍ശനം, അനാഥരാകപ്പെട്ടവരുടെ ജീവിതാനുഭവങ്ങളടങ്ങിയ ലഘുലേഖ വിതരണം, രക്തദാനത്തിന് ജനങ്ങളെ പ്രേരിപ്പിക്കുന്ന പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. വി.എച്ച്.എസ്.ഇ അക്കാദമിക് ഹെഡ് ഷാജി ടി.കുരുവിള, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, മിനി വി.അപ്പുക്കുട്ടന്‍, എസ്.ആര്‍ ഷീല, ടി.ഷൈല, എന്‍.എസ്.എസ് വാളന്റിയര്‍ അശ്വതി എച്ച്.നായര്‍, എസ്.സയനോര, വി.എസ് ശില്‍പ, എ.കെ അഭിജിത്ത്, ശരത് എന്നിവര്‍ നേതൃത്വം നല്‍കി.