Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കഞ്ചാവ് വില്‍പന നടത്തിയതിന് പോലീസ് പിടിയിലായി
14/06/2016

വൈക്കം : നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തിവന്നിരുന്ന തോട്ടകം മണ്ണമ്പള്ളില്‍ ഹരീഷിനെ വൈക്കം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും 25 പൊതി കഞ്ചാവ് കണ്ടെടുത്തു. എക്‌സൈസിലെ ഷാഡോ അംഗങ്ങള്‍ ടൗണിലും മററും നിരീക്ഷണം നടത്തി വരവെയാണ് ഹരീഷ് പിടിയിലാകുന്നത്. കഞ്ചാവുമായി ബന്ധപ്പെട്ട് ഇയാളുടെ പേരില്‍ ഇതിനുമുന്‍പും വൈക്കം എക്‌സൈസ് കേസ് എടുത്തിട്ടുള്ളതാണ്. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും, യുവാക്കള്‍ക്കുമാണ് ഇയാള്‍ കഞ്ചാവ് വിററിരുന്നത്. റെയ്ഡില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ റോയ് ജെയിംസ്, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍ രാജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അഭിലാഷ്, ദീപേഷ്, മഹേഷ്, സുനില്‍കുമാര്‍, മണിക്കുട്ടന്‍, അശോക് ബി.നായര്‍ എന്നിവര്‍ പങ്കെടുത്തു. കാഞ്ഞിരപ്പള്ളി മജിസ്‌ട്രേട്ട് കോടതി മുന്‍പാകെ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഞ്ചാവ് മാഫിയക്കെതിരെയുള്ള ശക്തമായ നടപടികള്‍ തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.