Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനന്തപത്മനാഭന്‍ വലിയരയന് ജന്മനാട്ടില്‍ സമുചിതമായ സ്മാരകം നിര്‍മിക്കണമെന്ന് ചെമ്പില്‍ അരയന്‍ സ്മാരകസമിതി
14/06/2016

വൈക്കം : ആയില്യം തിരുനാള്‍ രാമവര്‍മ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിന്റെ നാവികസേനാധിപനായിരുന്ന അനന്തപത്മനാഭന്‍ വലിയരയന് ജന്മനാട്ടില്‍ സമുചിതമായ സ്മാരകം നിര്‍മിക്കണമെന്ന് ചെമ്പില്‍ അരയന്‍ സ്മാരകസമിതി രൂപീകരണയോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാന്ധിസ്മൃതിഭവന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി കലാദര്‍പ്പണം രവീന്ദ്രനാഥ് യോഗം ഉദ്ഘാടനം ചെയ്തു. ടി.എന്‍ ശോഭനന്‍ അധ്യക്ഷത വഹിച്ചു. ആര്‍ട്ടിസ്റ്റ് കൃഷ്ണകുമാര്‍ വര്‍മ, പി.പി ഭദ്രന്‍, നന്താട്ട് രാധാകൃഷ്ണന്‍, ജെയ്‌സണ്‍, വി.ആര്‍ ഭുവനചന്ദ്രന്‍, തോമസ് വര്‍ഗീസ്, എം.കെ ശീമോന്‍, ബാബു സിറിയക്, വി.എന്‍ അനൂപ്, എം.ജി രാമചന്ദ്രന്‍, സുരേഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. സ്മാരകസമിതി ഭാരവാഹികളായി കലാദര്‍പ്പണം രവീന്ദ്രനാഥ് (രക്ഷാധികാരി), അഡ്വ. പി.എസ് നന്ദനന്‍ (പ്രസിഡന്റ്), കെ.ആര്‍ രാജേഷ് (വൈസ് പ്രസിഡന്റ്), തൈലംപറമ്പില്‍ അജിത്ത്കുമാര്‍ (സെക്രട്ടറി), വി.കെ ശശിധരന്‍ (ജോയിന്റ് സെക്രട്ടറി), കെ.വി കുര്യന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.