Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്റ്റേററ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം
14/06/2016

വൈക്കം : സ്റ്റേററ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം ജൂണ്‍ 17, 18 തീയതികളില്‍ ആലപ്പുഴ റെയ്ബാന്‍ ആഡിറേറാറിയത്തില്‍ വച്ചു നടത്തും. 17ന് നടക്കുന്ന യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം ജെ സി എസ് എസ് ഒ വൈസ് ചെയര്‍മാന്‍ ആര്‍ ഉഷ നിര്‍വ്വഹിക്കും. 18ന് നടക്കുന്ന പ്രതിനിധി സമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ നിര്‍വ്വഹിക്കും. സ്വാഗതസംഘം ചെയര്‍മാന്‍ അഡ്വ. വി മോഹന്‍ദാസ് അദ്ധ്യക്ഷത വഹിക്കും. എസ് ഡബ്ല്‌ളിയൂ ററി ഇ എഫ് പ്രസിഡന്റ് ജി ശ്രീകുമാര്‍ സ്വാഗതം പറയും. സി കെ ആശ എം എല്‍ എ, ററി എസ് സുരേഷ് ബാബു, കെ പി ശ്രീകുട്ടന്‍, ടി ജെ ആഞ്ചലോസ്, ജി മോട്ടിലാല്‍, ആര്‍ സുഖലാല്‍, ദിലീപ് തമ്പി, ആര്‍ ബാലനുണ്ണിത്താന്‍, പി എസ് സന്തോഷ്‌കുമാര്‍, സി വാമദേവ് എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കും. കെ.കെ നാസര്‍ കൃതജ്ഞത പറയും. 2.30ന് നടക്കുന്ന അനുമോദനവും അവാര്‍ഡ് ദാനവും ചടങ്ങില്‍ കേരളത്തിലെ ആദ്യ വനിതാ ബോട്ട് മാസ്റ്ററായ എസ് സിന്ധുവിനെ അനുമോദിക്കുന്നു.