Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മരുന്നുകളുടെ വിതരണവും, ബോധവല്‍ക്കരണ ക്ലാസും നടത്തി.
14/06/2016

വൈക്കം : നഗരസഭ 11-ാം വാര്‍ഡില്‍ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനുള്ള മരുന്നുകളുടെ വിതരണവും, ബോധവല്‍ക്കരണ ക്ലാസും നടത്തി. വൈസ് ചെയര്‍മാന്‍ എ.സി മണിയമ്മ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഗ്യാസ് ഗോഡൗണിനുസമീപം മനയ്ക്കല്‍പറമ്പില്‍ നടന്ന യോഗത്തില്‍ വികസനസമിതി കണ്‍വീനര്‍ ജെ.പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോ. നിഷാ മോഹന്‍ദാസ് ക്ലാസ് എടുത്തു. അയല്‍സഭ കണ്‍വീനര്‍മാരായ സുകുമാരന്‍, കെ.രാജന്‍, ശ്രീദേവി, സാക്ഷരതാ പ്രേരക് എ.ഉഷാകുമാരി എന്നിവര്‍ നേതൃത്വം നല്‍കി.