Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറി ശോച്യാവസ്ഥയില്‍
13/06/2016
കാലപ്പഴക്കത്താല്‍ ശോച്യാവസ്ഥയിലായ വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറി

വൈക്കം : താലൂക്ക് ആശുപത്രിയില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും മോര്‍ച്ചറിയുടെ ദുരവസ്ഥ ആരും കണ്ടില്ലെന്ന് നടിക്കുന്നു. മോര്‍ച്ചറിയില്‍ കൊണ്ടുവരുന്ന മൃതദേഹങ്ങള്‍ സൂക്ഷിക്കുന്ന യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഉറുമ്പരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതുപോലുള്ള സംഭവങ്ങള്‍ നിരവധിയാണെങ്കിലും പലതും പുറത്തുപറയാന്‍ തയ്യാറായിട്ടില്ല. ഏതുനിമിഷവും തകര്‍ന്നുവീഴാറായ കെട്ടിടത്തിലാണ് മോര്‍ച്ചറി പ്രവര്‍ത്തിക്കുന്നത്. ഇതുതന്നെയാണ് ഏറ്റവും വലിയ കുഴപ്പം. അറവുശാലയെപ്പോലും ലജ്ജിപ്പിക്കുന്ന രീതിയിലാണ് അകവശം. വൈദ്യതി ഉണ്ടെങ്കിലും കാലപ്പഴക്കത്താല്‍ വയറുകള്‍ പലതും ദ്രവിച്ച് തുടങ്ങി. പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടത്തുമ്പോള്‍ ഡോക്ടര്‍മാരും പോലീസും നേരിടുന്ന പ്രയാസങ്ങള്‍ ഏറെയാണ്. ചില സന്ദര്‍ഭങ്ങളില്‍ മോര്‍ച്ചറിയുടെ ശോച്യാവസ്ഥ കാരണം അപകടമരണങ്ങള്‍ സംഭവിച്ചതും ദുരൂഹതകള്‍ നിറഞ്ഞുനില്‍ക്കുന്ന മൃതദേഹങ്ങളും മെഡിക്കല്‍ കോളേജിലേക്ക് വിടാറുണ്ട്. ഇതിനെതിരെ പലപ്പോഴും മരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ രംഗത്തുവരാറുമുണ്ട്. മോര്‍ച്ചറിയുടെ അവസ്ഥ ഇത്രയധികം മോശമായിട്ടും ആശുപത്രി അധികൃതര്‍ തികഞ്ഞ നിസംഗതയാണ് പുലര്‍ത്തുന്നത്. വിഷയത്തില്‍ ഇനിയെങ്കിലും എം.എല്‍.എയും നഗരസഭയും ഇടപെടലുകള്‍ നടത്തണമെന്നതാണ് നാടിന്റെ ആവശ്യം.