Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമൂഹത്തിന്റെ നാനാതലങ്ങളില്‍ അസഹിഷ്ണുത ഉയര്‍ന്നുവരുന്നു
25/11/2015
സി.പി.ഐ വൈക്കം മണ്ഡലം കമ്മിററി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം സത്യഗ്രഹ സ്മാരക ഹാളില്‍ സംസ്ഥാന എക്‌സി. അംഗം പി.പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു
സമൂഹത്തിന്റെ നാനാതലങ്ങളില്‍ അസഹിഷ്ണുത ഉയര്‍ന്നുവരുന്നു. ഫാസിസ്റ്റ് മനോഭാവമാണ് ഇതിനുകാരണമാകുന്നത്. ഔന്നത്യമാര്‍ന്ന ഗുരുദേവ ദര്‍ശനങ്ങളെ ഫാസിസ്റ്റ് കൂടാരത്തില്‍ തളക്കുകയാണ് എസ്.എന്‍.ഡി.പി നേതാക്കള്‍ ചെയ്യുന്നതെന്ന് സി.പി.ഐ സംസ്ഥാന എക്‌സി. അംഗം പി.പ്രസാദ് പറഞ്ഞു. വൈക്കത്ത് സി.പി.ഐ മണ്ഡലം കമ്മിററി സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കംസനെ കൃഷ്ണന്‍ എന്നു വിളിക്കുന്നതുപോലെയാണ് വെള്ളാപ്പള്ളി നടേശനെ ശ്രീനാരായണീയന്‍ എന്നു വിളിക്കുന്നത്. സാമൂഹിക നവോത്ഥാനത്തിന്റെ മൂല്യങ്ങളൊന്നാകെ ഇവര്‍ കവര്‍ന്നെടുക്കുകയാണ്. ശ്രീനാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമികളുടെയും അയ്യന്‍കാളിയുടെയും മാനവികനവോത്ഥാന മൂല്യങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഏറെക്കാലം ഇവര്‍ക്കുകഴിയുകയില്ലെന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു. വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ നടന്ന സമ്മേളനത്തില്‍ മണ്ഡലം സെക്രട്ടറി കെ.ഡി വിശ്വനാഥന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, ജില്ലാ എക്‌സി. അംഗങ്ങളായ ജോണ്‍ വി.ജോസഫ്, പി.സുഗതന്‍, കെ.അജിത്ത് എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ അനില്‍ബിശ്വാസ്, എം.ഡി ബാബുരാജ് എന്നിവര്‍ പ്രസംഗിച്ചു.