Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
താലൂക്ക് ആശുപത്രിയില്‍ ഇന്‍സിനറേററര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
13/06/2016

വൈക്കം : താലൂക്ക് ആശുപത്രിയില്‍ കുന്നുകൂടുന്ന മാലിന്യം ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിന് ഇന്‍സിനറേററര്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആശുപത്രിയില്‍ നിന്നുള്ള ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ മാര്‍ഗമില്ലാത്തതുമൂലം ആശുപത്രിവളപ്പില്‍ ഇവ ചീഞ്ഞളിയുന്നത് വലിയ ആരോഗ്യപ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ആശുപത്രിയുടെ പിറകില്‍ കായലിനു അഭിമുഖമായ സ്ഥലത്ത് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അധികൃതര്‍ മാലിന്യം കുഴിയെടുത്ത് മൂടുകയാണ്. ആശുപത്രിയിലെ കക്കൂസുകള്‍ സമയബന്ധിതമായി ശുചീകരിക്കുന്നതിനോ കക്കൂസ് ടാങ്കുകളില്‍ നിന്ന് നിരത്തിലേക്ക് ഒഴുകുന്ന മാലിന്യങ്ങളില്‍ അണുനാശിനി തളിച്ച് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനോ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാണ്. ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ക്ക് തുടര്‍ചികിത്സ നല്‍കുന്ന വാര്‍ഡിലും സ്ത്രീകളുടെ വാര്‍ഡിലും പ്രസവാനന്തര ശുശ്രൂഷ നല്‍കുന്ന വാര്‍ഡിലുമൊക്കെ കക്കൂസും കുളിമുറിയും വൃത്തിഹീനമാണ്. ആശുപത്രിയിലെ മാലിന്യം നീക്കം ചെയ്യുന്നതില്‍ അധികൃതര്‍ നിസംഗസമീപനമാണ് സ്വീകരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ മാലിന്യസംസ്‌കരണത്തിന് ഇന്‍സിനറേററര്‍ സ്ഥാപിക്കുന്നിന് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.