Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വേമ്പനാട്ടു കായലിനോട് ചേര്‍ന്നുള്ള നഗരസഭ ബീച്ച് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു.
13/06/2016
വൈക്കം നഗരസഭ ബീച്ച് റോഡില്‍ മാലിന്യം നിറഞ്ഞനിലയില്‍

വൈക്കം : വേമ്പനാട്ടു കായലിനോട് ചേര്‍ന്നുള്ള നഗരസഭ ബീച്ച് മാലിന്യനിക്ഷേപ കേന്ദ്രമാകുന്നു. അധികൃതരുടെ ആശ്രദ്ധ ബീച്ചിനെ നാശോന്മുഖമാക്കുകയാണ്. വൈക്കം സത്യഗ്രഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി കേരള ലളിത കലാ അക്കാദമിയുടെ നേതൃത്വത്തില്‍ 14 ലക്ഷം രൂപ ചെലവഴിച്ച് കേരളത്തിലെ പ്രമുഖ ശില്‍പികളെ അണിനിരത്തി ബീച്ച് റോഡില്‍ നിര്‍മിച്ച സത്യഗ്രഹസ്മാരക ശില്‍പങ്ങള്‍ കാടുകയറി നശിക്കുകയാണ്. കോണ്‍ക്രീററ് പീഠത്തില്‍ നിര്‍മിച്ച കലാരൂപത്തിന്റെ ചുററും പുല്ലും മററ് മാലിന്യങ്ങളും നിറഞ്ഞുകിടക്കുകയാണ്. അക്കാദമി തന്നെ ബീച്ചിലേക്ക് നിര്‍മിച്ച കോണ്‍ക്രീററ് റോഡിന് ഇരുവശവും നഗരത്തിലെ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു. സന്ദര്‍ശകര്‍ക്ക് മൂക്കുപൊത്തി വേണം ബീച്ചിലേക്കെത്താന്‍. മാലിന്യങ്ങളുടെ മേല്‍ മഴ വര്‍ഷിക്കുകകൂടി ചെയ്തതോടെ ഇതുവഴിയുള്ള നടപ്പ് ഏറെ ദുഷ്‌കരമായിരിക്കുകയാണ്. ഈ സ്ഥിതിക്ക് എന്നുമാററമുണ്ടാകുമെന്ന ചിന്തയിലാണ് സന്ദര്‍ശകര്‍.