വിവാഹപൂര്‍വ കൗണ്‍സലിംഗ് നടത്തി.
13/06/2016
വൈക്കം എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിക്കുന്നു
വൈക്കം : എന്‍.എസ്.എസ് യൂണിയന് എച്ച്.ആര് സെന്ററിന്റെ ആഭിമുഖ്യത്തില്‍ താലൂക്കിലെ യുവതീയുവാക്കള്‍ക്കായി വിവാഹപൂര്‍വ കൗണ്‍സലിംഗ് നടത്തി. എച്ച്.ആര് സെന്റര്‍ ഹാളില്‍വെച്ച് നടത്തിയ കൗണ്‍സലിംഗ് കോഴ്സിന്റെ ഉദ്ഘാടനം യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എസ്.മധു അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്, പി.പ്രസാദ്, അഡ്വ. എ.ശ്രീകല, ഡോ. ഇ.എന്‍ ശിവദാസ്, ടി.ആര് ഇന്ദിരാമണി, എന്‍.ജി ബാലചന്ദ്രന്, എസ്.മുരുകന് എന്നിവര്‍ പ്രസംഗിച്ചു.