Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്തമഴയില്‍ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ് വീണ്ടും ഇടിഞ്ഞു.
11/06/2016
കനത്തമഴയില്‍ അടിയം-വെട്ടിക്കാട്ട്മുക്ക് വീണ്ടും പുഴയിലേക്ക് ഇടിഞ്ഞ നിലയില്‍

തലയോലപ്പറമ്പ് : കനത്തമഴയില്‍ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ് വീണ്ടും ഇടിഞ്ഞു. ദിവസങ്ങള്‍ക്ക് മുന്‍പ് റോഡിന്റെ വശങ്ങളില്‍നിന്ന് മരങ്ങള്‍ കടപുഴകിയതിനെ തുടര്‍ന്ന് റോഡ് പുഴയിലേക്ക് ഇടിഞ്ഞു താഴ്ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സംഘം സ്ഥലം സന്ദര്‍ശിച്ച് റോഡിന് സംരക്ഷണഭിത്തി നിര്‍മിക്കാന്‍ ഫണ്ട് അനുവദിച്ചിരുന്നു. എന്നാല്‍ സന്ദര്‍ശനം കഴിഞ്ഞ് അധികാരികള്‍ മടങ്ങി ഒരു ദിവസം പിന്നിട്ടപ്പോള്‍ ആദ്യത്തെ സംഭവത്തെക്കാള്‍ ഭയാനകമായ രീതിയില്‍ റോഡ് പുഴയിലേക്ക് താഴ്ന്നിരിക്കുകയാണ്. റോഡിന്റെ ഒരു വശത്തുനിന്നിരുന്ന ഇല്ലിക്കാട് മുഴുവനായി പുഴയിലേക്ക് പതിച്ചു. റോഡിലുണ്ടാകുന്ന വിള്ളല്‍ ഇപ്പോള്‍ സമീപവാസികളുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. പ്രശ്‌നത്തിന് പരിഹാരം വൈകിയാല്‍ സമീപത്തുള്ള വീടുകളിലേക്കെല്ലാം പുഴയില്‍ നിന്ന് വെള്ളം കയറുന്ന സാഹചര്യമാണ്. ഇന്നലെയുണ്ടായ സംഭവത്തെ തുടര്‍ന്ന് വന്‍ജനാവലിയാണ് ഇവിടെ തടിച്ചുകൂടിയത്. ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള ഗതാഗതം റോഡില്‍ പൂര്‍ണമായും നിലച്ച അവസ്ഥയാണ്. ബാക്കിയുള്ള റോഡിന്റെ വശവും അപകടഭീഷണിയിലാണ്. സി.കെ ആശ എം.എല്‍.എ, പാലാ ആര്‍.ഡി.ഒ, പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ തോമസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.