Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
11/06/2016
ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള പഠനോപകരണവിതരണം പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം : ഉദയനാപുരം ഗ്രാമപഞ്ചായത്ത് 2015-16 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മുണ്ടുകാട് വര്‍ക്ക്‌ഷെഡ്ഡില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.എസ് മോഹനന്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍പേഴ്‌സണ്‍ പ്രവീണ സിബി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിററി ചെയര്‍മാന്‍ പി.പി ദിവാകരന്‍, പഞ്ചായത്ത് അംഗങ്ങളായ ഗിരിജ പുഷ്‌ക്കരന്‍, ജയ ഷാജി, എം.വി ശശികല, മായാ ഷിബു, ഫിഷറീസ് സബ് ഇന്‍സ്‌പെക്ടര്‍ മെറിററ് കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.