Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആല്‍മരം ചെരിയുന്നതായി പരാതി.
11/06/2016

വൈക്കം : കിഴക്കേനട മുരിയന്‍കുളങ്ങര ജംഗ്ഷനില്‍ നില്‍ക്കുന്ന ആല്‍മരം ചെരിയുന്നതായി പരാതി. മഴ കനത്തതോടെ സമീപത്തുള്ള ആല്‍മരം സമീപത്തുള്ള വാകമരത്തിലേക്ക് ചാഞ്ഞുനില്‍ക്കുകയാണ്. മരം കടപുഴകിയാല്‍ 11 കെ.വി ലൈനില്‍ വീഴുന്നതിനും സമീപത്തെ കടമുറികള്‍ക്ക് നാശം വരുത്തുന്നതിനും ഇടയാക്കും. കഴിഞ്ഞ വര്‍ഷകാലത്ത് ആല്‍മരം അപകടഭീഷണി ഉയര്‍ത്തുന്നതായി കാട്ടി നാട്ടുകാര്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. വലിയ ദുരന്തത്തിനു കാത്തുനില്‍ക്കാതെ ചാഞ്ഞുനില്‍ക്കുന്ന മരം വെട്ടി നീക്കി അപകടം ഒഴിവാക്കുന്നതിന് അധികൃതര്‍ നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.