Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തും.
11/06/2016

വൈക്കം : പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കെ.പി.സി.സി തീരുമാനമനുസരിച്ച് 20ന് രാവിലെ 10.30ന് വൈക്കം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കല്‍ കോണ്‍ഗ്രസ് നിയോജകമണ്ഡലം കമ്മിററിയുടെ ആഭിമുഖ്യത്തില്‍ ധര്‍ണ നടത്തും. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിയെക്കുറിച്ച് ചര്‍ച്ച ചെയ്തു. യു.ഡി.എഫ് സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയാതെ വന്നതും, എല്‍.ഡി.എഫും, എന്‍.ഡി.എയും മതസാമുദായിക ശക്തികളുടെ സഹായം തേടിയതുമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തിനും, 2011ലേതിനേക്കാള്‍ വോട്ട് കുറയാനും ഇടയാക്കിയതെന്ന് യോഗം വിലയിരുത്തി. മോഹന്‍ ഡി.ബാബു, അഡ്വ. വി.വി സത്യന്‍, ജെയ്‌ജോണ്‍ പേരയില്‍, അബ്ദുല്‍ സലാം റാവുത്തര്‍, പി.വി പ്രസാദ്, അഡ്വ. എ.സനീഷ്‌കുമാര്‍, അഡ്വ. വി.സമ്പത്കുമാര്‍, ടി.ടി സുദര്‍ശനന്‍, മോഹനന്‍ പുതുശ്ശേരി, പി.ശിശുപാലന്‍, വി.ബിന്‍സ്, അഡ്വ. എസ്.സാനു, അഡ്വ. രമേഷ് പി.ദാസ് എന്നിവര്‍ പ്രസംഗിച്ചു.