Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓവറോള്‍ ചാമ്പ്യന്‍മാരായി.
25/11/2015
വൈക്കം ഉപജില്ലാ കലോത്സവത്തില്‍ ഓവറോള്‍ കിരീടം നേടിയ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍
56-ാമത് ഉപജില്ലാ കലോത്സവത്തില്‍ ആതിഥേയ വിദ്യാലയമായ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ 455 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍മാരായി. എല്‍.പി വിഭാഗം ജനറല്‍ മത്സരങ്ങളില്‍ വൈക്കം സെന്റ് ജോസഫ് എല്‍.പി സ്‌ക്കൂള്‍ ഒന്നാം സ്ഥാനവും, ഇടയാഴം സെന്റ് മേരീസ് എല്‍.പി.എസ് രണ്ടാം സ്ഥാനവും, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ്, വടകര സി.എം.എസ് സ്‌ക്കൂളുകള്‍ മൂന്നാം സ്ഥാനവും നേടി. യു.പി വിഭാഗത്തില്‍ തലയോലപ്പറമ്പ് ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വൈക്കം സെന്റ് ലിറ്റില്‍ തെരേസാസ്, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എന്നിവ രണ്ടും മൂന്നം സ്ഥാനങ്ങളിലെത്തി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹൈസ്‌ക്കൂള്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍, വൈക്കം സെന്റ് ലിററില്‍ തെരേസാസ്, മേവെള്ളൂര്‍ കുഞ്ഞിരാമന്‍ മെമ്മോറിയല്‍ ഹൈസ്‌ക്കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ തലയോലപ്പറമ്പ് എ.ജെ ജോണ്‍ സ്‌ക്കൂള്‍ ഒന്നാമതെത്തി. വൈക്കം സെന്റ് ലിററില്‍ തെരേസാസ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ രണ്ടാം സ്ഥാനവും കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍ മൂന്നാം സ്ഥാനവും നേടി. സംസ്‌കൃത കലോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ചെമ്മനത്തുകര ഗവണ്‍മെന്റ് യു.പി സ്‌ക്കൂള്‍, പള്ളിയാട് എസ്.എന്‍ എല്‍.പി.എസ്, കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് എന്നിവ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ കുടവെച്ചൂര്‍ സെന്റ് മൈക്കിള്‍സ് ഒന്നാമതെത്തി. മേവെള്ളൂര്‍ കെ.എം.എച്ച്.എസിനാണ് രണ്ടാം സ്ഥാനം.