Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കല്‍ 13നും 14നുമായി നടക്കും.
11/06/2016

വൈക്കം : നഗരസഭയിലെ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഭാഗമായുള്ള കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട ഫോട്ടോ എടുക്കല്‍ 13നും 14നുമായി നടക്കും. ഒന്ന് മുതല്‍ 13 വരെ വാര്‍ഡുകളിലുള്ളവര്‍ ആറാട്ടുകുളങ്ങര എസ്.എന്‍.ഡി.പി ഓഡിറേറാറിയത്തിലും, 14 മുതല്‍ 26 വരെ വാര്‍ഡുകാര്‍ എ.കെ.ഡി.എസ് പ്രാര്‍ത്ഥനാലയത്തിലും എത്തി ഫോട്ടോ എടുക്കാം. മുന്‍പ് നടത്തിയ ഫോട്ടോ എടുക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ആര്‍.എസ്.ബി.വൈ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, 30 രൂപ എന്നിവ സഹിതം ഓരോ കുടുംബത്തിലെയും മുഴുവന്‍ അംഗങ്ങളും ഒരുമിച്ച് ക്യാമ്പില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു.