Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലൈബ്രറി വെബ്‌സൈററിന്റെയും, എല്ലാ വീട്ടിലും ജൈവ അടുക്കളത്തോട്ടം പദ്ധതിയുടെയും ഉദ്ഘാടനം
11/06/2016

തലയോലപ്പറമ്പ് : കേരള സ്റ്റേററ് ലൈബ്രറി കൗണ്‍സില്‍ നടപ്പിലാക്കുന്ന ഇ വിജ്ഞാനകേന്ദ്രത്തിന്റെയും, ലൈബ്രറി വെബ്‌സൈററിന്റെയും, എല്ലാ വീട്ടിലും ജൈവ അടുക്കളത്തോട്ടം പദ്ധതിയുടെയും ഉദ്ഘാടനം നാളെ വൈകുന്നേരം നാലിന് ഇറുമ്പയം ടാഗോര്‍ ലൈബ്രറിയില്‍ നടക്കും. ചടങ്ങില്‍ സി.കെ ആശ എം.എല്‍.എയ്ക്ക് സ്വീകരണം നല്‍കും. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികളെ അനുമോദിക്കും. എം.എല്‍.എയെക്കൂടാതെ ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, വെള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈല ജമാല്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, ലൈബ്രറി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുക്കും.