തെങ്ങ് മറിഞ്ഞ് വൈദ്യുതി കമ്പി താഴ്ന്നു
11/06/2016
വൈക്കം : തെങ്ങ് മറിഞ്ഞ് വൈദ്യുതി കമ്പിയില്‍ വീണതിനെ തുടര്‍ന്ന് താഴ്ന്നു വന്ന വൈദ്യുതിലൈന്‍ അഴയില്‍ തുണിവിരിച്ചു കൊണ്ടിരുന്ന യുവാവിന്റെ ദേഹത്തു തട്ടി. ഇന്നലെ രാവിലെ 11നാണ് സംഭവം. അപകടമുണ്ടായ സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതിനാല്‍ യുവാവിന്റെ ജീവന് രക്ഷപെട്ടു. വൈക്കപ്രയാര്‍ വടക്കനാവേലി താഴ്ചയില്‍ സുകുമാരന്റെ മകന് സൂരജ് (28) ആണ് വലിയ അപകടത്തില്‍ നിന്ന് രക്ഷപെട്ടത്. വൈദ്യുതി കമ്പി ശക്തിയോടെ വന്ന് കഴുത്തില്‍ ഉരഞ്ഞതിനെ തുടര്‍ന്ന് പരുക്കേററതുമൂലം സൂരജിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. റോഡിന്റെ മറുവശത്തെ പുരയിടത്തില്‍ നിന്ന് തെങ്ങ് ഒടിഞ്ഞുലൈനിലേക്ക് വീഴുകയായിരുന്നു. കുട്ടികളും സ്ത്രീകളും മിക്കപ്പോഴുമെത്തുന്ന പൈപ്പിന്ചുവടിനു സമീപത്താണ് തെങ്ങ് ഒടിഞ്ഞുവീണ് ലൈന്‍ താന്നതെന്നത് നാട്ടുകാരെയും ഭയചകിതരാക്കി.