Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കനത്തമഴയില്‍ പുഴയിലേക്കിടിഞ്ഞ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ് സി.കെ ആശ എം.എല്‍.എ, ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ചന്ദ് ഐ.എ.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
10/06/2016
കനത്തമഴയില്‍ പുഴയിലേക്കിടിഞ്ഞ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ് സര്‍ക്കാര്‍ സംഘം സന്ദര്‍ശിക്കുന്നു.

തലയോലപ്പറമ്പ് : കനത്തമഴയില്‍ കഴിഞ്ഞദിവസം ഇടിഞ്ഞുതാഴ്ന്ന റോഡ് സി.കെ ആശ എം.എല്‍.എ, ജില്ലാകളക്ടര്‍ സ്വാഗത് ഭണ്ഡാരി രണ്‍ബീര്‍ചന്ദ് ഐ.എ.എസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. തലയോലപ്പറമ്പ് പഞ്ചായത്തിലെ അടിയം താഴെപ്പള്ളി റോഡിന്റെ ഒരു ഭാഗമാണ് കഴിഞ്ഞ ദിവസം പുഴയിലേക്ക് ഇടിഞ്ഞത്. റോഡിന്റെ വശങ്ങളില്‍ നിന്ന രണ്ട് വലിയ മരങ്ങള്‍ പുഴയിലേക്ക് താഴ്ന്നതാണ് റോഡ് ഇടിയുവാന്‍ കാരണം. വാഹനഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൂസമ്മ ജെയിംസ്, വൈസ് പ്രസിഡന്റ് കെ.എ തോമസ്, ജില്ലാ പഞ്ചായത്ത് അംഗം കലാ മങ്ങാട്ട്, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനന്‍ എന്നിവരും സന്ദര്‍ശകസംഘത്തോടൊപ്പം ഉണ്ടായിരുന്നു.