Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വീട്ടമ്മയ്ക്ക് പൊള്ളലേററു.
10/06/2016

വൈക്കം : ഗ്യാസ് സിലിണ്ടര്‍ ലീക്ക് ആയതിനെ തുടര്‍ന്ന് ഉണ്ടായ തീപിടുത്തത്തില്‍ വീട്ടമ്മയ്ക്ക് പൊള്ളലേററു. ഈ സമയം ശക്തമായ മഴയുണ്ടായതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ 6.30ന് ആയുര്‍വേദ ആശുപത്രിക്ക് സമീപമുള്ള തോട്ടേപ്പറമ്പില്‍ മോഹനന്റെ വീട്ടിലാണ് അപകടം. മോഹനന്റെ ഭാര്യ ബീന(45)യ്ക്കാണ് പൊള്ളലേററത്. കൈക്കും കഴുത്തിനും തലയ്ക്കും പൊള്ളലേററ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തില്‍ അടുക്കളയുടെ ഒരു ഭാഗത്തെ ഓടുകള്‍ ചിന്നിച്ചിതറി. വീട്ടിലുള്ളവരെല്ലാം ഈ സമയം ഉറക്കത്തിലായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തുന്നതിനുമുന്‍പുതന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണച്ചിരുന്നു.