Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
റോഡ് ഇടിഞ്ഞുതാഴന്നു.
09/06/2016
കനത്തമഴയില്‍ പുഴയിലേക്ക് ഇടിഞ്ഞ തലയോലപ്പറമ്പ് പഞ്ചായത്തിലെ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡ്.

തലയോലപ്പറമ്പ് : കനത്തമഴയില്‍ പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗിച്ചുനിര്‍മിച്ച റോഡ് ഇടിഞ്ഞുതാഴന്നു. തലയോലപ്പറമ്പ് പഞ്ചായത്തിലെ അടിയം-വെട്ടിക്കാട്ട്മുക്ക് റോഡിന്റെ ഒരു ഭാഗമാണ് ഇന്നലെ വൈകുന്നേരം 4.40ന് വിള്ളല്‍വീണ് പുഴയിലേക്ക് ഇടിഞ്ഞത്. റോഡിന്റെ അപകടാവസ്ഥ പരിഗണിച്ച് നിര്‍മാണജോലികള്‍ നടക്കുന്ന സമയം ഈ ഭാഗത്ത് ഓട് പാകിയിരുന്നു. ഇതിന്റെ സമീപമാണ് പുഴയിലേക്ക് താഴ്ന്നത്. സംഭവമറിഞ്ഞ് വന്‍ജനാവലിയാണ് റോഡില്‍ തടിച്ചുകൂടിയത്. പഞ്ചായത്ത്, റവന്യു അധികാരികള്‍ സ്ഥലം സന്ദര്‍ശിച്ചു