Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരത്തില്‍ വെള്ളക്കെട്ട് തുടങ്ങി.
09/06/2016
കനത്തമഴയില്‍ ഇന്നലെ വൈക്കം നഗരസഭയ്ക്ക് മുന്നിലുണ്ടായ വെള്ളക്കെട്ട്.

വൈക്കം : മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ നഗരത്തില്‍ വെള്ളക്കെട്ട് തുടങ്ങി. ഇന്നലെ കോരിച്ചൊരിയുന്ന മഴയില്‍ നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളക്കെട്ടില്‍ അകപ്പെട്ടു. നഗരസഭ കവാടത്തിനുമുന്നില്‍ വെള്ളം കെട്ടി നിന്നതോടെ വാഹനങ്ങളെല്ലാം വെള്ളത്തിലായി. ഇന്‍ഡ്യന്‍ കോഫി ഹൗസ്, നഗരസഭ എന്നിവിടങ്ങളിലേക്കെത്തിയ വാഹനങ്ങളെല്ലാം പത്ത് മിനുട്ടോളം വെള്ളക്കെട്ടില്‍ കുടുങ്ങി. സമാന അവസ്ഥയായിരുന്നു താലൂക്ക് ആശുപത്രിക്ക് മുന്നിലും, കൊച്ചുകവലയിലും, വൈപ്പിന്‍പടിയിലും എറണാകുളം കവലയിലുമെല്ലാം. മഴക്കാലം ആരംഭിക്കുന്നതിനുമുന്‍പ് ഓടകള്‍ വൃത്തിയാക്കാതെ വന്നതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടുകള്‍ക്ക് കാരണം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടുമിക്ക കച്ചവട സ്ഥാപനങ്ങളും മാലിന്യങ്ങളൊഴുക്കുന്നത് ഓടകളിലേക്കാണ്. ഇതിനുപരിഹാരം ഉണ്ടാക്കാതെ ഓടകള്‍ വൃത്തിയാക്കുന്നതുകൊണ്ട് ഒരു പ്രയോജനവും ഉണ്ടാകില്ല. മഴക്കാലം തുടങ്ങുന്നതിനുമുന്‍പു തന്നെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭ തുടക്കം കുറിച്ചെങ്കിലും ഓടകള്‍ വൃത്തിയാക്കുന്നതില്‍ വന്ന കാലതാമസം തിരിച്ചടിയുണ്ടാക്കി.