കേരള മഹിളാ സംഘം ജില്ലാ സമ്മേളനം ഡിസംബര്‍ 11ന്
25/11/2015
കേരള മഹിളാ സംഘം ജില്ലാ സമ്മേളനം ഡിസംബര്‍ 11ന് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടക്കും. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി കമലാ സദാനന്ദന് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്, കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. സി.ജി സേതുലക്ഷ്മി, അഡ്വ. വി.കെ സന്തോഷ് കുമാര്‍, പി.പ്രദീപ്, എസ്.ഷാജോ എന്നിവര്‍ പ്രസംഗിക്കും.