Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടന പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാള്‍
09/06/2016

വൈക്കം : വെച്ചൂര്‍ അച്ചിനകം സെന്റ് ആന്റണീസ് തീര്‍ത്ഥാടന പള്ളിയില്‍ വിശുദ്ധ അന്തോനീസിന്റെ മരണത്തിരുനാള്‍ ശനിയാഴ്ച്ച ആരംഭിച്ച് 13 ന് ഊട്ടുനേര്‍ച്ചയോടെ അവസാനിക്കും. ശനിയാഴ്ച്ച വൈകിട്ട് 4.30 ന് ജപമാല ദിവ്യബലിക്ക് ഫാ. ആന്റണി വാഴക്കാല മുഖ്യകാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് വിശുദ്ധ അന്തോനീസിന്റെ 785 -ാം മരണവാര്‍ഷികം അനുസ്മരിച്ചുകൊണ്ടുള്ള ദീപക്കാഴ്ചയ്ക്ക് ഫാ. ആന്റണി വാഴക്കാല ആദ്യദീപം തെളിക്കും. 12 ഞായറാഴ്ച വൈകിട്ട് 4.30 ന് ജപമാല, ദിവ്യബലി, നൊവേന, വി. അന്തോനീസിന്റെ തിരുശേഷിപ്പ് പ്രദക്ഷിണം എന്നിവയ്ക്ക് വൈക്കം ഫൊറോന വികാരി ഫാ.പോള്‍ ചിററിനപ്പിള്ളി മുഖ്യകാര്‍മ്മികനാകും. ഊട്ടുതിരുനാള്‍ ദിനമായ 13ന് രാവിലെ 7ന് ദിവ്യബലി, ലദീഞ്ഞ്, നേര്‍ച്ചപായസം വെഞ്ചിരിപ്പ്, കുട്ടികളെ എഴുത്തിനിരുത്തല്‍, 10ന് ഫാ. തോമസ് മഴുവഞ്ചേരി കാര്‍മ്മികനാകുന്ന തിരുനാള്‍ ദിവ്യബലി, തുടര്‍ന്ന് നൊവേന, പ്രദക്ഷിണം ഊട്ടുനേര്‍ച്ച, കുട്ടികള്‍ക്ക് ആദ്യചോറൂണ്് എന്നിവ നടത്തും.