Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോകപരിസ്ഥിതിദിനം ആചരിച്ചു
09/06/2016

വൈക്കം : ലോകപരിസ്ഥിതിദിനം ആശ്രമം സ്‌ക്കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പരിസരശുചീകരണം, വൃക്ഷത്തൈ നടീല്‍, പോസ്റ്റര്‍ പ്രദര്‍ശനം എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. നഗരസഭ ബീച്ച്, ഡി.വൈ.എസ്.പി ഓഫീസ് പരിസരം, അംഗന്‍വാടി പരിസരം തുടങ്ങിയ സ്ഥലങ്ങള്‍ വൃത്തിയാക്കുകയും വൃക്ഷത്തൈകള്‍ നടുകയും ചെയ്തു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, ബിജു കണ്ണേഴത്ത്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ.മുരളീധരന്‍, എസ്.സനില്‍, ടി.പി അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. വാളന്റിയര്‍മാരായ ഡി.സര്‍ഗ, ശരത്, ശ്യാം എന്നിവര്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.