Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓട്ടോറിക്ഷകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള ബോണററ് നമ്പരുകള്‍ നല്‍കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത്
09/06/2016

വൈക്കം : നഗരത്തില്‍ മുനിസിപ്പാലിററി അതിര്‍ത്തിക്കുള്ളില്‍ സ്ഥാപിതമായിട്ടുള്ള സ്റ്റാന്റുകളില്‍ നിര്‍ത്തി സര്‍വ്വീസ് നടത്താന്‍ അനുവാദം ലഭിച്ചിട്ടുള്ള മുനിസിപ്പല്‍ പെര്‍മ്മിററുള്ള ഓട്ടോറിക്ഷകള്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയുന്ന വിധത്തിലുള്ള ബോണററ് നമ്പരുകള്‍ നല്‍കുമെന്ന് ജോയിന്റ് ആര്‍.ടി.ഒ വി.സജിത്ത് അറിയിച്ചു. മുനിസിപ്പാലിററിയിലുള്ള ഓട്ടോറിക്ഷകള്‍ക്ക് ഒരു സീരിയല്‍ നമ്പരും ഉണ്ടാകും. സ്റ്റാന്റിന്റെ സീരിയല്‍ നമ്പരില്‍ നിന്നും ആ വാഹനം നിയമാനുസൃതം ഏത് സ്റ്റാന്റിലേയ്ക്ക് പാര്‍ക്കിംഗിന്് അനുവാദം നല്‍കിയതാണ് എന്നും മുനിസിപ്പാലിററിയില്‍ ഓടാന്‍ അനുവാദം ഉള്ളതാണ് എന്നും പെട്ടന്ന് മനസ്സിലാക്കാം. മററ് വണ്ടികള്‍ ഒന്നും പാര്‍ക്ക് ചെയ്യാത്ത അവസരത്തില്‍ ഒന്നാമതായി വന്നാല്‍ മാത്രം മുനിസിപ്പാലിറരിയിലെ മററ് സ്റ്റാന്റില്‍ നിന്നും യാത്രക്കാരെ കയററിപോകാം. അല്ലാത്ത അവസരത്തില്‍ എല്ലാം നിശ്ചയിക്കപ്പെട്ട സ്റ്റാന്റുകളില്‍ മാത്രമെ കാത്തുകിടക്കാവൂ. അതേസമയം സമീപ പഞ്ചായത്തുകളില്‍ നിന്നും യാത്രക്കാരെ കയറ്റി വൈക്കത്ത് യാത്രക്കാരെ ഇറക്കാം. തിരികേ പോകുമ്പോള്‍ ഇവിടെ നിന്നും യാത്രക്കാരെ കയററി പോകാന്‍ പാടില്ല. ഇതിനായി എല്ലാ റിക്കാര്‍ഡുകളുമായി സ്റ്റാന്റുകളുടെ നമ്പര്‍ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെട്ടിരിയ്ക്കുന്ന തീയതികളില്‍ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ വൈകുന്നേരം നാല് വരെ അപേക്ഷിക്കാം.
ഒന്നാം നമ്പര്‍ സ്റ്റാന്റായ ചാലപ്പറമ്പിലെ ഓട്ടോകള്‍ ഇന്നും, രണ്ടാം നമ്പര്‍ സ്റ്റാന്റായ ആറാട്ടുകുളങ്ങരയിലെ വണ്ടികള്‍ നാളെയും, മൂന്നാമത്തെ പുളിഞ്ചുവട് സ്റ്റാന്റിലെ ഓട്ടോകള്‍ 13നും ഹാജരാകണം. 12ന് വലിയകവല, 16ന് പടിഞ്ഞാറെ ഗോപുരം, 17ന് ഉദയനാപുരം തെക്കേനട, 18ന് ആയുര്‍വേദ ആശുപത്രി, 20ന് കൊച്ചുകവല, 21ന് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ്, 23ന് ബോട്ടുജെട്ടി, 24ന് കച്ചേരിക്കവല, 25ന് പടിഞ്ഞാറെപ്പാലം, 27ന് തോട്ടുവക്കം, 28ന് ചേരുംചുവട്, 30ന് കിഴക്കേഗോപുരം, ജൂലൈ ഒന്നിന് അയ്യര്‍കുളങ്ങര, രണ്ടിന് ബോയ്‌സ് സ്‌കൂള്‍, നാലിന് മുരിയന്‍കുളങ്ങര, അഞ്ചിന് ഫയര്‍‌സ്റ്റേഷന്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലെ ഓട്ടോകള്‍ക്ക് അപേക്ഷിക്കാം. സ്റ്റാന്‍ഡിലെ മുഴുവന്‍ വണ്ടികളുടെയും അപേക്ഷകള്‍ അതത് ദിവസങ്ങളില്‍ പരിഗണിക്കും. ഏതെങ്കിലും കാരണവശാല്‍ അന്ന് അതിന് കഴിയാതെ വന്നാല്‍ മുഴുവന്‍ സ്റ്റാന്‍ഡുകള്‍ക്കും നമ്പര്‍ നല്‍കിയശേഷം മാത്രമെ കിട്ടാത്തവര്‍ക്കുളള അവസരം നല്‍കൂ.
നമ്പര്‍കിട്ടിയ ഓട്ടോകള്‍ 12 സെ.മി വ്യാസത്തിലുളള വെളുത്തനിറത്തിലുളള ഒരു വൃത്തം മുന്‍പിലും പുറകിലും മധ്യത്തിലായി മഞ്ഞ ബോര്‍ഡറിന്റെ തൊട്ടുതാഴെ പെയിന്റുകൊണ്ട് വരയ്ക്കുകയും വൃത്തത്തെ സമാന്തരമായി വിഭജിച്ച് പകുതിയ്ക്ക് മുകളിലുളള ഭാഗത്ത് വൈക്കം, സ്റ്റാന്റ് നമ്പര്‍ എന്നിവയും, സീരിയല്‍ നമ്പര്‍ വൃത്തത്തിന്റെ അടിയിലെ അര്‍ധഭാഗത്ത് ചുവന്ന നിറത്തിലും എഴുതാം. എഴുതിയ നമ്പറിന്റെ പരിശോധന കൂടി നടത്തിയ ശേഷമായിരിക്കും ഇതിന് അനുമതി നല്‍കുന്നത്. എന്നാല്‍ പരിശോധന സമയത്ത് വാഹനവും ഫെയര്‍മീറററും പ്രവര്‍ത്തനക്ഷമമായിരിക്കണമെന്നും ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.