Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിവേദനം നല്‍കി.
09/06/2016

വൈക്കം : വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേററ് മാതാവും സഹോദരനും മരണമടഞ്ഞതിനെ തുടര്‍ന്ന് അനാഥയായ ഉദയനാപുരം ഇത്തിപ്പുഴ മുണ്ടയ്ക്കല്‍ വീട്ടില്‍ ശില്‍പയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്കും വൈദ്യുതി മന്ത്രിക്കും നിവേദനം നല്‍കി. സി.കെ ആശ എം.എല്‍.എ, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാബു പി.മണലൊടി, ശില്‍പയുടെ അമ്മയുടെ കുടുംബാംഗങ്ങള്‍, ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്. വൈദ്യുതി വകുപ്പിന്റെയും കളക്ടറുടെയും റിപ്പോര്‍ട്ട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കിയതായി സി.കെ ആശ എം.എല്‍.എ, സാബു പി.മണലൊടി എന്നിവര്‍ അറിയിച്ചു.