Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌നേഹസ്പര്‍ശം പദ്ധതിയുമായി ചെമ്മനാകരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ആന്റ് സ്‌പെയിന്‍ സെന്ററായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി രംഗത്ത്.
08/06/2016
ചെമ്മനാകരി ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ആരംഭിച്ച സ്‌നേഹസ്പര്‍ശം പാലിയേററീവ് കെയര്‍ പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു

വൈക്കം : അശരണരായിട്ടുള്ള രോഗികളെ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ആരോഗ്യസംരക്ഷണം നല്‍കുന്ന സ്‌നേഹസ്പര്‍ശം പദ്ധതിയുമായി ചെമ്മനാകരിയില്‍ പ്രവര്‍ത്തിക്കുന്ന ബ്രെയിന്‍ ആന്റ് സ്‌പെയിന്‍ സെന്ററായ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി രംഗത്ത്. ആശുപത്രിയിലെ ബാഹുലേയന്‍ ചാരിററബിള്‍ ഫൗണ്ടേഷന്റെ കമ്മ്യൂണിററി ഡവലപ്‌മെന്റ് സെന്ററാണ് അശരണര്‍ക്ക് ആരോഗ്യസംരക്ഷണമേകുന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് അവര്‍ക്കാവശ്യമായ ആരോഗ്യപരിചരണം, ഫിസിയോ തെറാപ്പി ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നല്‍കും. ആശുപത്രി പ്രവര്‍ത്തിക്കുന്ന മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ ഒന്ന്, 13, 14, 15 വാര്‍ഡുകളും, ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ ഒന്ന്, 17 വാര്‍ഡുകളിലുമാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്‌നേഹസ്പര്‍ശം പദ്ധതിയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ആശുപത്രി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ഹരിക്കുട്ടന്‍, വാര്‍ഡ് മെമ്പര്‍ ലീന ഡി.നായര്‍, പി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. അലക്‌സ്, ബി.സി.എഫ് മാനേജിംഗ് ഡയറക്ടര്‍ സില്‍വി മാണി, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എസ്.പരമേശ്വരന്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ഹേമ രാജേഷ്, ലീഗല്‍ അഡൈ്വസര്‍ അഡ്വ. കെ.പി ശിവജി, കെ.രാജേന്ദ്രന്‍, പി.കമലാസനന്‍, ജിമ്മി ജോസ് എന്നിവര്‍ പ്രസംഗിച്ചു.