Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നയാളെ വൈക്കം ഷാഡോ പോലീസ് പിടികൂടി.
08/06/2016
ശിവരാമന്‍

വൈക്കം : തലശ്ശേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നയാളെ വൈക്കം ഷാഡോ പോലീസ് പിടികൂടി. വൈക്കം തെക്കേനട പാക്കുകണ്ടത്തില്‍ ശിവരാമന്‍ എന്നയാളാണ് പോലീസ് വലയിലായത്. 2002ല്‍ ശിവരാമനും കൂട്ടാളിയും പിച്ചളയിലുള്ള ഗണപതി വിഗ്രഹം സ്വര്‍ണം പൂശി പഞ്ചലോഹ വിഗ്രഹമാണെന്ന് തെററിദ്ധരിപ്പിച്ച് തലശ്ശേരിയില്‍ കൊണ്ടുപോയി വില്‍പന നടത്തുവാന്‍ ശ്രമിക്കുമ്പോള്‍ ആണ് പോലീസ് പിടിയിലാകുന്നത്. കായംകുളം സ്വദേശികളായ കുഞ്ഞുമോന്‍, ശശി, മാന്നാര്‍ സ്വദേശിയായ പ്രസാദ് എന്നിവരോടൊന്നിച്ചാണ് തട്ടിപ്പ് നടത്തിയത്. തുടര്‍ന്ന് തലശ്ശേരി കോടതിയില്‍ നിന്നും ജാമ്യത്തില്‍ പോയ പ്രതി ശിവരാമന്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. മാവേലിക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്. തോപ്പുംപടി കോടതിയില്‍ കേസിന്റെ ആവശ്യത്തിലേക്കായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളും മററും ലേലം ചെയ്യാനുണ്ട് എന്നുപറഞ്ഞ് കബളിപ്പിച്ചതിന് ഇയാള്‍ക്കെതിരെയുള്ള കേസിന്റെ വിചാരണ നടന്നുവരികയാണ്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി നാട്ടില്‍ എത്തിയിട്ടുണ്ട് എന്നുള്ള രഹസ്യവിവരം കോട്ടയം ജില്ലാ പോലീസ് മേധാവി സതീഷ് ബിനോ ഐ.പി.എസിന് ലഭിച്ചതിനെ തുടര്‍ന്ന് വൈക്കം അഡീഷണല്‍ എസ്.ഐ ഇ.കെ അസ്സിയുടെ നേതൃത്വത്തില്‍ ഷാഡോ പോലീസ് അംഗങ്ങളായ കെ.നാസര്‍, പി.കെ ജോളി എന്നിവര്‍ ചേര്‍ന്നാണ് ഇന്നലെ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കുന്നതിന് തലശ്ശേരി പോലീസിന് പ്രതിയെ കൈമാറി.