Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംയുക്ത വാര്‍ഷിക പൊതുയോഗം
08/06/2016

വൈക്കം : വടക്കേമുറി 697-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെയും 739-ാം നമ്പര്‍ ശ്രീകൃഷ്ണവിലാസം വനിതാസമാജത്തിന്റെയും ഭാഗ്യശ്രീ, കൃഷ്ണശ്രീ സ്വയംസഹായസംഘങ്ങളുടെയും സംയുക്ത വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ വൈസ് പ്രസിഡന്റ് എസ്.മധു ഉദ്ഘാടനം ചെയ്തു. കരയോഗം ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് പി.ജി ഷണ്‍മുഖന്‍ അധ്യക്ഷത വഹിച്ചു. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍, എന്‍ഡോവ്‌മെന്റുകള്‍, ചികിത്സാസഹായം, പെന്‍ഷന്‍ എന്നിവ യൂണിയന്‍ കമ്മിററി അംഗം രാധാകൃഷ്ണന്‍ വിതരണം ചെയ്തു. വനിതാ യൂണിയന്‍ കമ്മിററി അംഗം ശ്രീദേവി, കൃഷ്ണകുമാരി അമ്മ, രാജശേഖരന്‍, ജയ രാജശേഖരന്‍, മഞ്ജു, രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.