Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ദൈവത്തിന്റെ സ്വന്തം നാട് ജനങ്ങളുടെ സ്വന്തം ടൂറിസം
07/06/2016

വൈക്കം : വൈക്കത്ത് ടൂറിസം ക്രാഫ്‌ററ് വില്ലേജ് ആരംഭിക്കണമെന്ന് നഗരസഭ ഉത്തരവാദിത്വം ടൂറിസം കമ്മിററിയുടെയും നഗരസഭ കൗണ്‍സിലര്‍മാരുടെയും സംയുക്തയോഗം ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളായ കയര്‍, കൈത്തറി, തഴപ്പായ, ഓലമെടയല്‍, ഓട്ടുപാത്രനിര്‍മ്മാണം, മണ്‍പാത്ര നിര്‍മ്മാണം, ആഭരണ നിര്‍മ്മാണം, മത്സ്യബന്ധനം, തുടങ്ങിയ മേഖലകളും നിര്‍മ്മാണരീതികളും ഒരേ ചുററുവട്ടത്ത് കാണാനും, ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും ടൂറിസ്റ്റുകള്‍ക്കും തദ്ദേശീയര്‍ക്കും അവസരമൊരുക്കുന്നതാണ് കരകൗശല ഗ്രാമം. ഉത്തരവാദിത്വ ടൂറിസം പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയിട്ടുള്ള ടൂറിസം റിസോഴ്‌സ് ഡയറക്ടറിയുടെ കരട് അവതരണവും ചര്‍ച്ചയും നടന്നു. വൈക്കത്തിന്റെ ചരിത്രം, സംസ്‌ക്കാരം, ആചാരനുഷ്ഠാനങ്ങള്‍, കല, ഭൂപ്രകൃതി, പരമ്പരാഗത തൊഴിലുകള്‍, ആരാധനാലയങ്ങള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന ടൂറിസം ആകര്‍ഷണങ്ങള്‍ ക്രോഡീകരിച്ച രേഖയാണ് അവതരിപ്പിച്ചത്. ഹൗസ് ബോട്ടുകള്‍ ഒഴിവാക്കി കായല്‍ മലിനീകരണ സാധ്യത കുറയ്ക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നു. ടൂറിസം പദ്ധതികള്‍ ആരംഭിക്കുന്നതിനും വിവിധ പരിശീലനങ്ങള്‍ സംഘടിപ്പിക്കുന്നതിനും ഹോംസ്റ്റേകള്‍ ആരംഭിക്കുന്നതിനും യോഗം തീരുമാനിച്ചു. ജനകീയ പങ്കാളിത്തത്തോടെ ആയിരിക്കും പദ്ധതി നടപ്പിലാക്കുക. നഗരസഭ ഹാളില്‍ കൂടിയ യോഗത്തില്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് ആദ്ധ്യക്ഷത വഹിച്ചു. ഉത്തരവാദിത്വ ടൂറിസം സംസ്ഥാന കോ-ഓഡിനേറ്റര്‍ കെ രൂപേഷ്‌കുമാര്‍ പദ്ധതി അവതരിപ്പിച്ചു. വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ പി ശശിധരന്‍, ഇന്ദിരദേവീ, ബിജു കണ്ണേഴത്ത്, രോഹിണിക്കുട്ടി, വി വി സത്യന്‍, ആര്‍ സന്തോഷ്, അക്കരപ്പാടം ശശി, ഡോ വിജിത്ത്, ജിമ്മി മെട്രോ, പ്രൊഫ. എന്‍ കെ ശശിധരന്‍, പ്രേംലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ടൂറിസം ഡയറക്ടറിയില്‍ ഉള്‍പ്പെടുത്തേണ്ട പ്രധാന നിര്‍ദ്ദേശങ്ങള്‍ ജൂണ്‍ 12ന് മുന്‍മ്പായി സമര്‍പ്പിക്കാവുന്നതാണ്. അന്വേഷണങ്ങള്‍ക്ക് 9447192412, 8111805554 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.